Latest NewsKeralaNews

മദ്യ നയം കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതി: യുവമോർച്ച

തിരുവനന്തപുരംകേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ നടന്നിട്ടുള്ളത് എന്ന് അഡ്വ കെ.പി പ്രകാശ് ബാബു. മദ്യശാലകൾ തുടങ്ങുന്നതിനും. വിൽക്കുന്നതിനും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും ദൂരപരിധി 200 മീറ്ററിൽ നിന്നും 50 മീറ്റർ ആക്കിയതിനു പ്രതിഷേധിച്ചു യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മദ്യ നയം കേരള ജനതയെ ആശങ്കപ്പെടുത്തുന്നതാണ് മദ്യവില്പനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് കേരള സർക്കാർ ദൂരപരിധി 50 മീറ്ററായി കുറച്ചിരിക്കുന്നത് കേരളത്തിലെ ടൂറിസത്തിന്റെ വികസനത്തിനുവേണ്ടിയും ടൂറിസ്റ്റുകളെ ആകർഷിക്കാൻ വേണ്ടിയുമാണ് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും ദൂരപരിധി കുറച്ചതെന്ന എക്സൈസ് മന്ത്രിയുടെ അഭിപ്രായം സാക്ഷര കേരളത്തിന് അപമാനകരമാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ബാർ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെയും മദ്യലോബിക്കെതിരെയും മദ്യത്തിനെതിരെയും കേരളത്തിൽ വ്യാപക പ്രചരണം നടത്തുകയും എല്ലാ വിദ്യാലയങ്ങളിലും മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തും മദ്യത്തിന്റെ വ്യാപക ഉപയോഗം എന്നിവ കുറയ്ക്കണമെന്നും പറഞ്ഞവർ കേരളം ഭരിക്കുമ്പോൾ മദ്യവില്പന നടത്തുവാൻ വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും ദുരപരിധി 50 മീറ്റർ ആക്കി കുറച്ചത് മദ്യലോബികളെ സഹായിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന് എന്ത് പ്രത്യുപകാരമാണ് മദ്യലോപികൾ നൽകിയത് എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പാറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ രക്ഷിക്കുവാൻ മദ്യലോപിക്കും കേരള സർക്കാറിനെ രക്ഷിക്കാൻ ബിവറേജ് കോർപ്പറേഷനും മാത്രമെ സാധിക്കു എന്ന അവസ്ഥയാണ് 1400 കോടി രൂപയാണ് ഓണം ആഘോഷിക്കാനും വേണ്ടി കേരള സർക്കാർ ബിവറേജ് കോർപ്പറേഷനില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളത്. സർക്കാർ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുകയാണ് . ദുരപരിധി 200 മീറ്ററിൽ ‘നിന്നും 50 മീറ്ററാക്കി കുറച്ച് ബാറുകൾ തുറക്കുവാൻ ശ്രമിച്ചാൽ അത് യുവമോർച്ച തടയുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യത്തിന്റെ വ്യപനത്തിൽ പ്രതിഷേധിച്ച് സർക്കാർ ആദ്യം സെക്രട്ടറിയേറ്റിൽ ‘ മദ്യശാല തുടങ്ങട്ടെ എന്ന് പറഞ്ഞ് പ്രതീകാത്മകമായി സെകട്ടറിയേറ്റ് മുൻപിൽ മദ്യശാല തുടങ്ങി പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ് അദ്ധ്യക്ഷത വഹിച്ചു,
ബി ജെ പി സംസ്ഥാന സെക്രട്ടറി സി ശിവൻകുട്ടി, യു മോർച്ച സംസ്ഥാന ജന:സെക്രട്ടറി ആര്‍.എസ് രാജീവ്,സംസ്ഥാന ട്രഷർ Rs സമ്പത്ത് എന്നിവർ സംസാരിച്ചു. ആയുർവേദ കോളേജ് നിന്നും തുടങ്ങിയ സെക്രട്ടറിയേറ്റ് മുൻപിൽ പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു.മാർച്ചിന് സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, രഞ്ചിത്ത് ചന്ദ്രൻ, രാഹേന്ദു, നിശാന്ത് ജില്ലാ ജന:സെക്രടറി സതിഷ് ചന്ദ്രകിരൻ വിഷ്ണുദേവ്, പ്രശാന്ത്, ശ്രീരാഗ്, നന്ദു എന്നിവർ നേതൃത്വം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button