
കൊച്ചി ; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിഴിഞ്ഞം പദ്ധതിയിൽ സർക്കാർ സമ്പത്ത് വീണ്ടും പണയപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി ഹൈക്കോടതി. കരാർ പരിശോധിച്ച സിഎജി അമ്പരന്നു. ജുഡീഷ്യൽ കമ്മീഷൻ പേപ്പറിൽ മാത്രമെന്നും, അടിസ്ഥാന സൗകര്യം ഒരുക്കാതെ കമ്മീഷൻ രൂപീകരിക്കുന്നതെന്തിനെന്നും ഹൈക്കോടതി വിമർശിച്ചു. ഇന്നലത്തെ കോടതി ഉത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച വിഴിഞ്ഞം കരാർ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കു വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു കോടതിയുടെ നിരീക്ഷണം.
Post Your Comments