
കൽപറ്റ: പോലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഇനി മുതൽ പുതിയ ഭാഷയും. ഇനി മുതൽ പൊലീസ് സ്റ്റേഷന്റെ ബോർഡുകളിൽ ഹിന്ദിയും പ്രത്യക്ഷപ്പെടും. സ്റ്റേഷന്റെ പേര് ഇംഗ്ലിഷ്, പ്രാദേശിക ഭാഷ എന്നിവക്കൊപ്പം ഹിന്ദിയിലും രേഖപ്പെടുത്തണമെന്നാണ് നിർദേശം. ഈ പരിഷ്കാരം സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായ സാഹചര്യത്തിൽ അവർക്ക് ഏറെ സഹായകരമാകുമെന്നു കരുതുന്നു.
ബോർഡിൽ കടുംനീല, ചുവപ്പു നിറങ്ങളാണ് ഉപയോഗിക്കുക. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നിർദേശ പ്രകാരം രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ബോർഡുകൾ രൂപത്തിലും ഭാഷയിലും ഇത്തരത്തിൽ ഏകീകരിക്കുന്നുണ്ട്.
Post Your Comments