ധാക്ക:മ്യാന്‍മാറില്‍ നിന്നും ബംഗ്ലദേശിലേക്ക് പാലയനം ചെയ്ത റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം നാളെ ബംഗ്ലാദേശിലെത്തും. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല ഗതാഗതമന്ത്രി ഒബൈദുള്‍ ഖ്വദറിന് കൈമാറും.
മ്യാന്‍മാറില്‍ നിന്നും ലക്ഷക്കണക്കിന് റോഹിംഗ്യമുസ്ലീങ്ങള്‍ കുടിയേറിയതിന്റെ പിന്നാലെ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സയ്യീദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ഹരിശങ്കറെ കണ്ട് അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നു. 3.80 ലക്ഷം റോഹിംഗ്യ മുസ്ലീങ്ങള്‍ ഇതിനോടകം മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്.
Post Your Comments