KeralaLatest NewsNews

റോഡില്‍ വാഹനപരിശോധന നടക്കുമ്പോള്‍ ‘സിഗ്നല്‍’ നല്‍കി സഹായിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ!

റോഡില്‍ വാഹന പരിശോധന നടക്കുന്ന സമയത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വിവരം നല്‍കി സഹായിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോള!

ലൈറ്റ് തെളിയിച്ചു കാണിച്ചും, ആഗ്യം കാണിച്ചുമൊക്കെയാണ് ഇത്തരം ‘അപകടസിഗ്നലുകള്‍’ പലരും കൈമാറുന്നത്. ഒരുപരിചയവുമില്ലാത്തവരെപ്പോലും സൗജന്യമായി സഹായിക്കാന്‍ കിട്ടുന്ന ഇത്തരം അവസരങ്ങള്‍ ആരും തന്നെ പാഴാക്കിക്കളയാറുമില്ല. നിയമം തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പരിശോധനിയില്‍പ്പെടാതെ വഴിതിരിച്ചു വിടാന്‍ സഹായിക്കുന്നവരെ പോലീസ് സ്കെച്ച്‌ ചെയ്തു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പുമായി തൃശൂര്‍ റൂറല്‍ പോലീസ് രംഗത്തെത്തി കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചു ട്രാഫിക് മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് പുതിയ ബോധവത്കരണത്തിന് പൊലീസ് തുടക്കം കുറിച്ചിരിക്കുന്നത്.

ഗതാഗത് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കേണ്ടത് സ്വന്തം സുരക്ഷയ്ക്കാണെന്ന തിരിച്ചറിവിലേക്കും സന്ദേശങ്ങള്‍ നീളുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button