Latest NewsKeralaNews

സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരുമാറിയെത്തി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന ‘ആയിഷ’യെ കണ്ട പോലീസ് ഞെട്ടി

 

കൊച്ചി : സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരും ചിത്രവും മാറ്റി നല്‍കി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്. ‘ആയിഷ’ എന്ന പേരിലുള്ള പ്രൊഫൈലിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് യുവാവ് പോലീസിന്റെ വലയിലായത്.

‘ആയിഷ’ എന്ന പേരിലെത്തി സ്ത്രീകളുടെ ഫോട്ടോകളും വിവരങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു ഇയാളുടെ പ്രധാന ഹോബി. യുവാവിനെ പിടികൂടിയ പോലീസ് ഇയാളെ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു.

ഇശല്‍ നിലാവ്, കിനാവ് എന്നു പേരുള്ള രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് യുവാവ് പേരുമാറിയെത്തി തട്ടിപ്പ് നടത്തിയതെന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെുത്തിക്കൊണ്ടുള്ള വീഡിയോയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ഗ്രൂപ്പിലെ പലരുമായും ഇയാള്‍ ചാറ്റ് ചെയ്തിട്ടുണ്ട്. കാണാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി നല്‍കിയിരിക്കുന്നത്. ചാറ്റിങ്ങിനെത്തുന്നവരോട് വിവിധ തരത്തിലുള്ള ഫോട്ടോകളാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ആയിഷ ആരാണെന്ന് നിങ്ങള്‍ക്ക് കാണാമെന്ന് പറഞ്ഞ് സ്ഥലം സിഐയാണ് ഫേസ്ബുക്ക് ലൈവില്‍ യുവാവിനെ പരിചയപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button