KeralaWomenLife StyleSpecials

പാരമ്പര്യ തനിമയുള്ള ജിമിക്കിയാണിപ്പോൾ താരം

പുതിയ ഫാഷൻ ട്രെൻഡുകൾ പരീക്ഷിക്കുന്നവരാണ് ന്യൂ ജനറേഷൻ പെൺകുട്ടികൾ.എത്ര ഫാഷനുകൾ മാറി മാറി വന്നാലും ആഭരണത്തിൽ ഒന്നാംസ്ഥാനം ജിമിക്കി കമ്മലിന് തന്നെ.പുതിയ മോഡലുകൾ പരീക്ഷിച്ചാലും പലതരത്തിലുള്ള ജിമിക്കികൾ കൈയിൽ കരുതുന്നവരാണ് ഇപ്പോഴത്തെ പെൺകുട്ടികൾ.

സ്വർണ്ണമെന്നു കേട്ടാൽ നെറ്റിചുളുക്കുന്ന കൊച്ചു സുന്ദരികൾക്കായി കാക്കത്തൊള്ളായിരം വെറൈറ്റി മെറ്റീരിയലുമായി ഫാൻസി സ്റ്റോറുകൾ മുമ്പിൽ നിൽക്കുമ്പോൾ എങ്ങനെ വേണ്ടെന്നുവയ്ക്കും. ജിമിക്കികൾ സ്വർണത്തിൽ തന്നെ വേണമെന്ന് നിർബന്ധമില്ല വൃത്താകൃതിയിൽ വേണമെന്നില്ല കാതിൽ പൂവ് വേണമെന്നില്ല പേരിനു ജിമിക്കിയായിരിക്കണം. എന്താണെങ്കിലും സംഗതി വാങ്ങാൻ ആളുകൾ റെഡിയാണ്. കാലം കടന്നു പോയിട്ടും ജിമിക്കികളെ എന്തുകൊണ്ട് ആളുകൾ ഇത്രയേറെ ഇഷ്ട്ടപെടുന്നു ഏതു മുഖത്തിനും ജിമിക്കി നന്നായി ഇണങ്ങുന്നതാവാം ഇതിന് കാരണം . ഫാഷൻ ലോകത്ത് എപ്പോഴും തിളങ്ങി നിൽക്കുന്ന ജിമിക്കികളെ ഒന്ന് പരിചയപ്പെടാം.

മാറ്റ് ഫിനീഷ് ജിമിക്കികളാണ് പുതിയ ട്രെൻഡ്. പക്കാ ട്രഡീഷണൽ ആകണമെന്നുണ്ടെങ്കിൽ ടെംപിൾ
ഡിസൈനിങ് ജിമിക്കിയായിരിക്കണം വസ്ത്രത്തിനിങ്ങുന്ന രീതിയിൽ ആൻറ്റിക് ,ബ്ലാക്ക് മെറ്റൽ തുടങ്ങിയ ജിമിക്കികളും പരീക്ഷിക്കാം.പലനിറത്തിലുള്ള കല്ലുകൾ ഉപയോഗിച്ച ജിമിക്കികൾ എല്ലാ കാലത്തും പുതുമ നിറഞ്ഞതാണ്.

റിങ് വിത്ത് ജിമിക്കിയാണിപ്പോൾ മറ്റൊരു ട്രെൻഡ് . പിരമിഡ് ,ചതുരം ,തട്ടുള്ളവ അങ്ങനെ പല ആകൃതിയിൽ ഉള്ളവയുണ്ടെങ്കിലും കുട ജിമിക്കികൾക്കാണ് ഫാൻസ്‌ കൂടുതൽ . കുറഞ്ഞ വിലയിൽ നിന്ന് 3000 രൂപ വരെയുള്ള ജിമിക്കികളും ലഭ്യമാണ്.ഫാൻസി ജിമിക്കികളിൽ ആൻറ്റിക് കളക്ഷനിൽ 2500 രൂപ മുതൽ 3000 രൂപവരെ വിലവരുന്നുണ്ട്.ചെട്ടിനാട് സ്റ്റൈലിലുള്ള ജിമിക്കിയും ഈകൂട്ടത്തിൽ പെടുന്നു.വൈറ്റ് ഗോൾഡ് ഫിനിഷുള്ളവ സെമി പ്രഷ്യസ് സ്റ്റോൺ പതിപ്പിച്ചവ അമേരിക്കൻ ഡയമണ്ട് എന്നറിയപ്പെടുന്ന സിർക്കോൺ സ്റ്റോൺ പതിപ്പിച്ചവ അൺകട്ട് ഡയമണ്ട് തുടങ്ങി നീണ്ട നിരയാണ് ജിമിക്കിക്കൾക്കുള്ളത്.

ജിമിക്കികളിൽ നമ്പർ വൺ സ്വർണ്ണം തന്നെ.പെൺകുട്ടികൾ ട്രഡീഷണൽ ആകുമ്പോഴാണ് ഫാൻസി സ്റ്റോറുകളിൽ ജിമിക്കി വില്പന പൊടിപൊടിക്കുന്നത്.എന്നാൽ സ്വർണ്ണക്കടകളിൽ എല്ലാക്കാലത്തും ജിമിക്കിയുടെ ആവശ്യക്കാർ ഏറെയാണ്. കല്യാണപെൺകുട്ടികൾ ജിമിക്കിയണിഞ്ഞു വരുമ്പോഴുള്ള ചന്തം ഒന്ന് വേറെതന്നെയാണ്.സ്വർണ്ണത്തിലും വെറൈറ്റി ആഗ്രഹിക്കുന്നവർക്കായി ആൻറ്റിക് ,ചെട്ടിനാട് സ്റ്റൈൽ കുറച്ചുകൂടി ഹെവിയായ കുന്ദൻ വർക്ക് ,പേൾ ഹാങ്ങിങ് , ഗേരു ഫാഷൻ തുടങ്ങി നിരവധി ഫാഷൻ ട്രെൻഡുകളാണ് കാത്തിരിക്കുന്നത്.

ജിമിക്കിയെ കൂടുതൽ തരംഗമാക്കാൻ ഒരു പാട്ടുകൂടി എത്തിയപ്പോൾ ജിമിക്കി വാങ്ങാൻ ആളുകൂടിയെന്നത് വാസ്തവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button