Latest NewsIndiaNews

വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഏവിയേഷന്‍ എന്‍ജിനിയറുടെ ഭാര്യ തിരിച്ചയക്കല്‍ ഭീഷണിയില്‍

കന്‍സാസ്: വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജനും ഏവിയേഷന്‍ എന്‍ജിനിയറുമായിരുന്ന ശ്രീനിവാസ് കുച്ച്‌ബോട്ലയുടെ ഭാര്യ സുനയാന തിരിച്ചയക്കല്‍ ഭീഷണി നേരിടുന്നു. കന്‍സാസ് സിറ്റിക്ക് സമീപമുള്ള ഓസ്റ്റിന്‍സ് ബാര്‍ ആന്റ് ഗ്രില്ലില്‍ ആഡംപൂരില്‍ടണിലാണ് ശ്രീനിവാസിനെ വെടിവച്ചു കൊല്ലുകയും കൂടെയുണ്ടായിരുന്ന അലോക് മഡസാനി എന്ന സുഹൃത്തിനെ ഗുരുതമായി പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ഇമിഗ്രേഷന്‍ സ്റ്റാറ്റ്സ് ചോദിച്ചു കൊണ്ടായിരുന്നു ആഡം ഇവര്‍ക്കു നേരെ അന്ന് നിറയൊഴിച്ചത്.

സുനയാന അമേരിക്കയില്‍ എത്തിയത് 10 വര്‍ഷം മുന്‍പാണ്. ഭര്‍ത്താവ് വധിക്കപ്പെടുന്നതിനു മുന്‍പാണ് ഇരുവരും ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ഭര്‍ത്താവ് മരിച്ചതോടെ ഇവര്‍ വീണ്ടും പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിയമം. ഭര്‍ത്താവിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്കു പുറപ്പെട്ട ഇവര്‍ക്ക് തിരിച്ച്‌ അമേരിക്കയിലേക്കു വരാന്‍ സാധിക്കുമോ എന്ന ആശങ്ക നേരത്തെയുണ്ടായിരുന്നു. എന്നാല്‍ കെവിന്‍ യോഡര്‍ എന്ന യു.എസ് പ്രതിനിധി ഇടപെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തെ താല്‍ക്കാലിക വീസ അനുവദിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ കുടിയേറ്റ നയം കാര്യക്ഷമമായി നടപ്പാക്കി തുടങ്ങിയാല്‍ പ്രശ്നം ഗുരുതരമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button