KeralaCinemaLatest NewsNews

പ്രമുഖ നടിയെ കണ്ണൂരില്‍ അപായപ്പെടുത്താന്‍ ശ്രമം

നടി പ്രണിതയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്‌തെന്ന പരാതിയിൽ മാതൃ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു.തോക്ക് പോലീസ് കണ്ടെടുത്തു.തലശ്ശേരിയിലെ ഗോവർദ്ധനിൽ അരവിന്ദ് രത്‌നാകറി(ഉണ്ണി)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിൽ ഹാജരാക്കി റിമാൻഡു ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. അസുഖം ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന മുത്തച്ഛനെ കാണാൻ ഹോളോവെ റോഡിലെ വീട്ടിൽ എത്തിയതായിരുന്നു നടിയും അമ്മയും. ചെന്നൈയിൽ നിന്നെത്തി മുത്തച്ഛനെ പരിചരിച്ച് തിരിച്ചു പോകാറാണ് പതിവ്. ആ സമയം നിറതോക്കുമായി കയറിവന്ന അരവിന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ധിക്കുകയായിരുന്നു.കുടുംബ പ്രശനമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. 

മലയാളത്തിൽ ഫോർ ദി പീപ്പിൾ ഉൾപ്പെടെ നിരവധി തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് പ്രണിത. മുൻക്കാല മലയാള ചലച്ചിത്ര നടൻ ജോസിന്റെ മകൾകൂടിയാണ് പ്രണിത.

shortlink

Related Articles

Post Your Comments

Related Articles


Back to top button