KeralaLatest NewsNews

നെല്ലിയാമ്പതി കരുണ എസ്റ്റേറ്റ് ; യുഡിഫ് സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കി പിണറായി സർക്കാർ

തിരുവനന്തപുരം: മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാനകാലത്ത് ഇറക്കിയ നെല്ലിയാമ്പതിയിലെ പോബ്സ് എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന 800 ഏക്കർ വരുന്ന കരുണ എസ്റ്റേറ്റ് ഭൂമിയുടെ നികുതി സ്വീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ കോടതിയില്‍ തര്‍ക്കം നിലനില്‍ക്കെയാണ് 2016 മാര്‍ച്ചില്‍ നികുതി സ്വീകരിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് 2016 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങള്‍ പുനഃപരിശോധിക്കാന്‍ പുതിയ സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.

ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം തീര്‍പ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. തോട്ടം ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് അന്നത്തെ സർക്കാർ നികുതി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് മന്ത്രി സഭ ഇത്തരത്തിലൊരു തീരുമാനം എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button