
കോട്ടയം: പുതുതായി ചുമതലയേറ്റ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രവർത്തനങ്ങൾ ന്യൂന പക്ഷങ്ങൾക്ക് മാത്രമായി തീർന്നാൽ എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. കണ്ണന്താനത്തിനെ എന്തടിസ്ഥാനത്തിലാണ് മന്ത്രിയായി തിരഞ്ഞെടുത്തതെന്ന് അറിയില്ലെന്നും, അദ്ദേഹത്തിൽ നിന്ന് മതേതര നിലപാടുകളാണ് പ്രതീക്ഷിക്കുന്നതെന്നും ശശികല പറഞ്ഞു.
കണ്ണന്താനത്തിനെ മന്ത്രിയായി തിരഞ്ഞെടുത്തതിന്റെ അർത്ഥം കേരളത്തിൽ നിന്ന് യോഗ്യതയുള്ള നേതാക്കൾ ഇല്ല എന്നല്ല. കണ്ണന്താനത്തിനെ കുറിച്ച് കൂടുതലായി എന്തെങ്കിലും പറയാൻ താൻ ബിജെപിക്കാരിയല്ല എന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments