ജയ്പുർ: പരീക്ഷണപ്പീരങ്കിയുടെ ബാരൽ തകർന്നു. മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമിത പീരങ്കി എം777 ഹവിറ്റ്സറിന്റെ ബാരലാണ് തകർന്നത്. ഷെൽ പൊട്ടിത്തെറിച്ചാണ് നശിച്ചത്. സൈന്യത്തിലേക്ക് എടുക്കും മുൻപ് പൊഖ്റാനിൽ നടത്തിയ ശേഷി പരിശോധനയ്ക്കിടെയാണു സംഭവം.
ഷെല്ലുകൾ നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇപ്രകാരം പൊട്ടിത്തെറിക്കുന്നത്. ഷെല്ലുകൾ നിർമിച്ചത് ഓർഡിനൻസ് ഫാക്ടറി ബോർഡാണ്. ആർക്കും അപകടമില്ല. സംഭവത്തിൽ പീരങ്കി നിർമിച്ച അമേരിക്കൻ കമ്പനിയായ ബിഎഇ, ഇന്ത്യൻ സൈന്യം എന്നിവർ അന്വേഷണം നടത്തി.
ഇവ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 70 കോടി ഡോളറിന്റെ (ഏകദേശം 4482 കോടി രൂപ ) കരാർ പ്രകാരം വാങ്ങിയ പീരങ്കികളാണ്. ചൈനാ അതിർത്തിയിലെ ഉയരം കൂടിയ സ്ഥലങ്ങളിലെ സൈനികദൗത്യങ്ങൾക്കാവും ഇവ ഉപയോഗിക്കപ്പെടുക.
Post Your Comments