പനാജി: മയക്കുമരുന്ന് മാഫിയയെ ഭയന്ന് താന്‍ ബീച്ചിലൂടെയുള്ള പ്രഭാതസവാരി ഉപേക്ഷിച്ചെന്ന് ഗോവ ഫിഷറീസ് വകുപ്പ് മന്ത്രി വിനോദ് പലിയേങ്കര്‍. പുറത്തിറങ്ങിയാല്‍ എന്നെ ആരൊക്കെയോ പിന്തുടരുകയാണ്. ഞാന്‍ എവിടെ പോകുന്നുവെന്ന് അവര്‍ക്ക് കൃത്യമായി അറിയാന്‍ സാധിയ്ക്കുന്നുണ്ട്. വീടിനു സമീപത്ത് അഞ്ചുന, ചപോര തുടങ്ങിയ ബീച്ചുകളിലേക്കുള്ള പ്രഭാത നടത്തം പോലും ഭീഷണിയെ തുടര്‍ന്ന് ഞാന്‍ ഒഴിവാക്കി. ഇപ്പോള്‍ വീടിന്റെ ടെറസ്സിലൂടെയാണ് താന്‍ നടക്കുന്നതെന്നും പലിയേങ്കര്‍ പറഞ്ഞു.
ഗോവയിലെ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നേരത്തെ തന്നെ പലിയേങ്കര്‍ രംഗത്തെത്തിയിരുന്നു. അഞ്ചുന, ചപോര തുടങ്ങിയ തീരപ്രദേശങ്ങള്‍ ഇത്തരം മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ജീവന് ഭീഷണി ഉളളതായി ഗോവ ചീഫ് സെക്രട്ടറി ധര്‍മ്മേന്ദ്ര ശര്‍മ്മയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തിഗത സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും പലിയേങ്കര്‍ പറഞ്ഞു.
Post Your Comments