കൊച്ചി•നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന വാദം ശക്തമാകുന്നു. സിനിമ രംഗത്തുള്ള നിരവധി പേര്‍ രംഗത്ത് വന്നതും പൊതുസമൂഹത്തില്‍ പെട്ടെന്ന് കാണുന്ന മാറ്റങ്ങളും ഇതിനുദാഹരണങ്ങളാണ് ഒടുവിലായി ഇടത് സഹയാത്രികനായ മുതിർന്ന മാധ്യമ പ്രവർത്തകന്‍ സെബാസ്റ്റ്യൻ പോൾ കൂടി രംഗത്തെത്തിയതോടെ ഈ വാദത്തിന് ശക്തി കൂടുന്നു. തുടക്കസമയത്ത് വളരെയേറെ പ്രശംസ പിടിച്ച് പറ്റിയ ദിലീപിനെതിരായ പോലീസ് അന്വേഷണം ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ ഒരു വിഭാഗം പോലീസുകാരുടെ പ്രത്യേകതാൽപര്യമാണ് ഈ കേസ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഒപ്പം ഭൂരിപക്ഷം പോലീസുകാരും കേസിനെതിരെ എതിർപ്പുമായി രംഗത്തെത്തി കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വരുന്നു.
പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി ഈ കേസന്വേഷണത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലായെന്നും, കേസിനെ കുറിച്ച് അദേഹത്തോട് ബ്രിഫ് ചെയ്യുന്നില്ലായെന്നും ഒക്കെയാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ കേസ് അന്വേഷണത്തിന്റെ പോക്ക് മുഖ്യമന്ത്രിക്കും,സർക്കാരിനും,പോലീസ് ഡിപ്പാർട്ടുമെന്റിനു തന്നെയും നാണക്കേടാവും എന്ന് ഒരുവിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ച് കഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചുരുക്കത്തില്‍ ദിലീപിനെ തെറ്റുകാരനാക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന വാദത്തിന് ശക്തി പകരുന്നതിനാൽ ദിലീപ് വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥയുടെ തൊപ്പി തെറിക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തുമെന്നാണ് കരുതുന്നത്.
Post Your Comments