ഇസ്ലാമാബാദ്: പാകിസ്ഥാനെ പിന്തുണച്ച് ചൈനയും റഷ്യയും രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും പാകിസ്ഥാനെ പിന്തുണച്ച് രംഗത്ത് എത്തിയത്. ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്നതിന്റെ പേരിലായിരുന്നു പാകിസ്ഥാന് ട്രംപിന്റെ രൂക്ഷ വിമര്‍ശം. തൊട്ടുപിന്നാലെ പാകിസ്ഥാന് സഹായ വാഗ്ദാനവുമായി ചൈനയും റഷ്യയും രംഗത്തെത്തിയിരുന്നുവെന്ന് പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാനു മേല്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കം വീറ്റോ ചെയ്യാമെന്ന വാഗ്ദാനം ചൈനയും റഷ്യയും നല്‍കിയെന്നും വാര്‍ത്തകളുണ്ട്.
ട്രംപിന്റെ രൂക്ഷ വിമര്‍ശത്തിന് പിന്നാലെ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ചൈനയുടെയും റഷ്യയുടെയും സഹായ വാഗ്ദാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളുടെ പിന്തുണ തേടാനും പാകിസ്ഥാന്‍ ശ്രമം നടത്തിയെന്നാണ് സൂചന. പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് ചൈന, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനങ്ങള്‍ വിവിധ മേഖലകളില്‍ ഈരാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments