തിരുവനന്തപുരം: കേരളത്തിൽ മനുഷ്യരുടെ ഇടയിൽ കാൻസറിന്റെ വർധന ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ വളര്‍ത്തുമൃഗങ്ങളിലും അര്‍ബുദം വര്‍ധിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിരിക്കുന്നു. സംശയമുള്ള മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് അര്‍ബുദബാധ കണ്ടെത്തിയത്. വിദേശബ്രീഡ് നായ്ക്കളിലാണ് കാൻസർ കൂടുതലായി കാണപ്പെട്ടത്.
പൂച്ച, പശു, പന്നി, വളര്‍ത്തുപക്ഷി, കുതിര എന്നിവയിലും അര്‍ബുദ രോഗബാധ കണ്ടെത്തി. ഇന്ത്യയില്‍തന്നെ ആദ്യമായാണ് വളര്‍ത്തുമൃഗങ്ങളിലെ അര്‍ബുദത്തെക്കുറിച്ച് പഠനം നടത്തുന്നത്. നായ്കള്‍ ഒഴികെയുള്ള മറ്റു മൃഗങ്ങളിൽ കാൻസർ വളരെ ചെറിയ തോതിലാണ് കാണപ്പെട്ടത്.
മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള പാലോട് ചീഫ് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന് കീഴില്‍ 82 മൃഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളിലായിരുന്നു പരിശോധന. 82 സാമ്പിളുകളില്‍ നാല്പതും നായ്ക്കളുടേതായിരുന്നു. ഇതില്‍ 25 എണ്ണത്തിന് അര്‍ബുദം കണ്ടെത്തി. ഇതിലും നായ്ക്കള്‍ തന്നെയാണ് മുന്നില്‍.
നിലവിൽ മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ മാത്രമേ ശേഖരിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ പരിശോധനകളും പഠനവും നടത്തണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ആവശ്യം.
Post Your Comments