Latest NewsIndiaNews

ആടുമേയ്ക്കാന്‍ പോയ മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി സിറിയയില്‍ കൊല്ലപ്പെട്ടു

കോഴിക്കോട്•ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷിജില്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൂടാളി സ്വദേശിയായ ഇയാള്‍ കൊല്ലപ്പെട്ടതായി ഭാര്യയ്ക്ക് ശബ്ദസന്ദേശം ലഭിച്ചു. ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നത്. രണ്ട് ദിവസം മുന്‍പാണ്‌ സന്ദേശം ലഭിച്ചത്. സന്ദേശത്തിന്റെ ആധികാരികത പോലീസ് പരിശോധിച്ചുവരികയാണ്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ മറ്റൊരു പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷമീര്‍ ഒരു വര്‍ഷം മുന്‍പ് സിറിയയില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റില്‍ മാത്രമാണ് ഇയാള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ഇവിടെ നിന്ന് തന്നെയുള്ള എന്‍.ഐ.ടി ബിരുദധാരിയായ ഷജീര്‍ അബ്ദുള്ള എന്നൊരു യുവാവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനിലെ ഐ.എസ് സ്വാധീന മേഖലയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.

ജൂലൈയില്‍, ഐ.എസില്‍ ചേരാന്‍ സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കവേ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി വി.കെ ഷാജഹാനെ തുര്‍ക്കി നാടുകടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ഐ.എസ് ഭീകരസംഘനയില്‍ ചേര്‍ന്നതായി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button