ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് അമിത നിരക്ക് ഇൗടാക്കിയതിനെ തുടര്‍ന്ന് 49000 അക്ഷയ കേന്ദ്രങ്ങൾ കരിമ്പട്ടികയിൽ. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) ആണ് ഇക്കാര്യം അറിയിച്ചത്.
തുടര്‍ പരിശോധനയില്‍ അമിത നിരക്ക് ഈടാക്കുന്ന കൂടുതല്‍ സ്ഥാപനങ്ങള്‍ കണ്ടെത്തിയാല്‍ അവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും യുഐഡിഎഐ അറിയിച്ചു. 2016നു ശേഷം അമിത നിരക്ക് ഇൗടാക്കുന്നതുമായി ബന്ധപ്പെട്ട് 6100 പരാതികളാണ് ലഭിച്ചത്. മുൻപ് ഇത്തരക്കാരിൽ നിന്നും പിഴയായി പതിനായിരം രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ അരലക്ഷം രൂപ പിഴയായി ഈടാക്കാനാണ് നിർദേശം.
Post Your Comments