Latest NewsKeralaIndia

ആധാർ സേവനങ്ങൾക്ക് അമിത ചാർജ് ഈടാക്കിയാൽ വമ്പൻ പിഴ; വിവിധ സേവനങ്ങൾക്കുള്ള നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: ആധാർ സേവനങ്ങൾക്കായി അനുവദനീയമായതിലേറെ നിരക്ക് ഈടാക്കിയിരുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ (യു.ഐ.ഡി.എ.ഐ) കുത്തനെ കൂട്ടി. ഇനിമുതൽ അമിത നിരക്ക് ഈടാക്കിയാൽ പിഴ 10000 മുതൽ 50000 രൂപ വരെയായിരിക്കും. ഇതോടൊപ്പം സ്ഥാപനത്തിന്റെ ലൈസൻസും റദ്ദാക്കും.

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള കേന്ദ്ര നിർദ്ദേശം വന്നതുമുതൽ പല സ്ഥാപനങ്ങളും ഉപഭോക്താക്കളിൽ നിന്ന് അമിത തുക ഈടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇത്തരത്തിലൊരു നടപടി. പുതിയ ആധാർ എടുക്കാനും 15 വയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാർ തിരുത്താനുമുള്ള സേവനങ്ങൾ പൂർണമായും സൗജന്യമാണെങ്കിലും, പല സ്ഥാപനങ്ങളും 100 രൂപ വരെയാണ് ഈടാക്കിടയിരുന്നത്.

ആധാർ സേവനങ്ങളുടെ നിരക്കുകൾ

  • പുതിയ ആധാർ                                       – 0
  • 15 വയസ്സ് വരെയുള്ളവരുടെ ബിയോമെട്രിക് – 0
    വിവരങ്ങൾ കൂട്ടിച്ചേർക്കൽ
  • മുതിർന്നവരുടെ ബിയോമെട്രിക് വിവരങ്ങൾ – 25
    കൂട്ടിച്ചേർക്കൽ
  • മേൽവിലാസമടക്കമുള്ള വിവരങ്ങൾ മാറ്റൽ – 25
  • ആധാർ കണ്ടെത്തി കളർ പ്രിന്റ് എടുക്കൽ   – 20

shortlink

Related Articles

Post Your Comments

Related Articles


Back to top button