ന്യൂഡല്‍ഹി: ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ 165 കോടി രൂപ വില വരുന്ന സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഡല്‍ഹിയിലും ബീഹാറിലുമുള്ള ഭൂമിയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.
ബിഹാറിലുള്ള ലാലുവിന്റെ ഭൂമിയും ലാലുവിന്റെ മകന്‍ തേജസ്വി യാദവിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹിയിലെ വീടും മകള്‍ മിര്‍സയുടെ ഫാം ഹൗസും പിടിച്ചെടുത്തു. കൂടാതെ പറ്റ്‌നയിലും സമീപ പ്രദേശത്തുമുള്ള കെട്ടിടങ്ങള്‍, ഷോപ്പിങ് മാളിന് വേണ്ടി നിര്‍മ്മാണം നടക്കുന്ന 3.5 ഏക്കര്‍ ഭൂമി എന്നിവയും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടും.
യാദവ് കുടുംബത്തിലെ അഞ്ചു പേര്‍ക്കെതിരെയാണ് നികുതി വെട്ടിപ്പും അനധികൃത ഭൂമിയിടപാടുകളും അടക്കമുള്ള അഴിമതി ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത്. നിരവധി കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം 1000 കോടി രൂപയുടെ ശ്രീജന്‍ അഴിമതി പുറത്ത് കൊണ്ടുവന്നതിലുള്ള പകയാണ് ഇപ്പോഴത്തെ നടപടിയെന്ന് തേജസ്വി യാദവ് പ്രതികരിച്ചു.
Post Your Comments