Latest NewsKerala

പണിമുടക്ക് മാറ്റിവെച്ചു

കൊച്ചി: സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുടമകള്‍ വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശിചിതകാല പണിമുടക്ക് മാറ്റിവച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറഷനാണ് അനിശിചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന സൂചന സമരവും മാറ്റിവച്ചിരുന്നു. മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത മാസം അഞ്ച് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

സമരം ഒഴിവാക്കാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം മൂലം ചര്‍ച്ച നടത്താനായില്ല. ചര്‍ച്ച ഈ മാസം അവസാനത്തോടെ നടത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ധന വില, ഇന്‍ഷ്വറന്‍സ് പ്രിമിയം, സ്പെയര്‍ പാര്‍ട്ട്സ് വില തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളായിരിക്കും ബസുടമകൾ ചർച്ചയിൽ ഉന്നയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button