തൃശ്ശൂര്‍: പത്തുകോടി രൂപ ഒന്നാംസമ്മാനമുള്ള ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ വില്‍പ്പനവരുമാനം 108 കോടി കടന്നു. 250 രൂപ വിലയുള്ള 43,46,000 ടിക്കറ്റുകള്‍ തിങ്കളാഴ്ച ഉച്ചവരെ വിറ്റുതീര്‍ന്നു.
ആദ്യമച്ചടിച്ച 48 ലക്ഷം ടിക്കറ്റുകള്‍ ഉടന്‍ വിറ്റുതീരുമെന്നതിനാല്‍ 12 ലക്ഷം ടിക്കറ്റിന്റെകൂടി അച്ചടി തുടങ്ങി. പരമാവധി 90 ലക്ഷം അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. സെപ്റ്റംബര്‍ 20-നാണ് നറുക്കെടുപ്പ്. എട്ടുദിവസംകൂടി വില്‍പ്പനയുണ്ട്. അവസാന ദിവസങ്ങളിലാണ് വില്‍പ്പന കൂടുക. 70 ലക്ഷം ടിക്കറ്റ് വിറ്റഴിയുമെന്നാണ് ഭാഗ്യക്കുറിവകുപ്പിന്റെ പ്രതീക്ഷ.
61.81 കോടിയുടേതാണ് മൊത്തം സമ്മാനങ്ങള്‍. കഴിഞ്ഞ ഓണം ബംബറിന്റെ ഒന്നാംസമ്മാനം എട്ടുകോടിയായിരുന്നു. കഴിഞ്ഞവര്‍ഷം 69,79,589 ഓണം ബംബര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 200 രൂപയായിരുന്നു ടിക്കറ്റുവില.
ജൂലായ് 25-നാണ് ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയത്. ഒരുദിവസം ഒരുലക്ഷം ടിക്കറ്റ് എന്ന തോതിലാണ് വില്‍പ്പന പുരോഗമിക്കുന്നത്.
Post Your Comments