Latest NewsKeralaNews

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധന

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധന. നേരത്തെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനക്കയറ്റം നൽകിയിരുന്നത്. എന്നാൽ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കുന്ന രീതി അവസാനിപ്പിക്കുന്നു. ഇനിമുതല്‍ പുതിയ നിയമനത്തിന് ചെയ്യുന്നതുപോലെ, സ്‌കൂള്‍ മാനേജരും പ്രിന്‍സിപ്പലും സര്‍ക്കാര്‍ പ്രതിനിധിയുമടങ്ങുന്ന കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനക്കയറ്റവും.

സീനിയര്‍ അധ്യാപകതസ്തികയില്‍ സ്‌കൂളില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുക, സീനിയര്‍ അധ്യാപകര്‍ വിരമിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഒഴിവുവരിക. ഇത്തരം അവസരങ്ങളില്‍ അധ്യാപകരില്‍നിന്ന് ഏറ്റവും മുതിര്‍ന്ന ജൂനിയര്‍ അധ്യാപകന് സീനിയര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കും. ഒഴിവുവരുന്ന ജൂനിയര്‍ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കും. സീനിയോറിറ്റി പ്രകാരം ലഭിക്കേണ്ട സ്ഥാനക്കയറ്റം സ്ഥാനക്കയറ്റത്തിന് അഭിമുഖപരീക്ഷ നിര്‍ബന്ധമാക്കുന്നതോടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് അധ്യാപകര്‍ ചൂണ്ടികാട്ടുന്നു.

ജൂനിയര്‍ അധ്യാപകന്‍ അഭിമുഖത്തില്‍ പരാജയപ്പെട്ടാല്‍ പുറത്തുനിന്ന് നിയമനം നടത്തുമോയെന്ന് വ്യക്തമല്ല. ഇതിനുപുറമേ രണ്ട് ജൂനിയര്‍ അധ്യാപകരുണ്ടെങ്കില്‍ സീനിയോറിറ്റി നോക്കാതെ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന പ്രശ്‌നവുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button