ന്യൂഡൽഹി: ഇന്ത്യയില്‍ പ്രസംഗം കേള്‍ക്കാന്‍ ആരും ഇല്ലാത്തതിനാലാണ് ചില ആളുകള്‍ അമേരിക്കയില്‍ പോയി പ്രസംഗിക്കുന്നതെന്ന് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കയില്‍ പോയി പ്രസംഗിക്കാന്‍ തുടങ്ങിയിരിക്കുയാണ്. അമേരിക്കയിലേക്ക് പോയി പ്രസംഗം നടത്തുക എന്നത് അനുയോജ്യമായ ഒന്നായി ഇന്ന് പല രാഷ്ട്രീയ നേതാക്കളും കാണുന്നുണ്ട്. ഇന്ത്യയില്‍ അവരെ ശ്രവിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം നേതാക്കളുടെ അഹന്തയാണെന്നും മോദി വിഭജന രാഷ്ട്രീയമാണ് നടത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തച്ചുതകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണ്. എന്നാല്‍ ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുകയുണ്ടായി.
Post Your Comments