Latest NewsNewsInternational

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സഹായം നല്‍കിയത് ഈ രാജ്യം

വാഷിങ്ടണ്‍: 2011 സെപ്തംബര്‍ 11ന് നടന്ന അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സൗദി അറേബ്യ സാമ്പത്തിക സഹായം നല്‍കിയെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സി(എഫ്.ബി.ഐ). വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ കേസ് പരിഗണിക്കുന്ന വേളയിലാണ് കോടതിയില്‍ എഫ്.ബി.ഐ ഈ റിപ്പോര്‍ട്ട് നല്‍കിയത്.

ആക്രമണത്തിന് മുമ്പ് നടന്ന പരീക്ഷണത്തിലാണ് അമേരിക്കയിലെ സൗദി എംബസി സാമ്പത്തിക സഹായം നല്‍കിയത്. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും വേള്‍ഡ് ട്രേഡ് സെന്ററിലും ആക്രമണം നടത്തുന്നതിന് രണ്ട് സൗദി പൗരന്മാര്‍ക്ക് എംബസി സാമ്പത്തിക സഹായം ചെയ്തു. ഇവര്‍ ആക്രമണം നടത്തുന്നതിന് രണ്ട് വര്‍ഷം മുമ്പ് ഫീനിക്സില്‍ നിന്നും വാഷിങ്ടണിലേക്ക് വിമാനം പറത്തുകയും പിന്നീട് ഇടിച്ചിറക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സൗദിയുടെ നിലപാട്. എന്നാല്‍ ആക്രമണത്തിന് സൗദിയുടെ വ്യക്തമായ പിന്തുണയുണ്ടെന്നാണ് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വിമാനം റാഞ്ചിയത് സൗദി എംബസിയില്‍ നിന്നും നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ആക്രമണത്തിന്റ ഗൂഢാലോചനയിലും ഇവര്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ട് പറയുന്നു.

shortlink

Post Your Comments


Back to top button