Latest NewsNewsIndia

പത്തിടത്തു കൂടി ഹാൻഡ് ബാഗ് ടാഗ് ഒഴിവാക്കി

ന്യൂഡൽഹി: ഹാൻഡ് ബാഗിൽ ടാഗ് ചെയ്യുന്നതിൽ നിന്ന് രാജ്യത്തെ 10 വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടുന്ന ആഭ്യന്തര വിമാനയാത്രക്കാരെ കൂടി ഒഴിവാക്കി. കോയമ്പത്തൂർ, കൊൽക്കത്ത, ഇൻഡോർ, വഡോദര, അമൃത്‌സർ, വരണാസി, മംഗലാപുരം, ട്രിച്ചി എന്നിവ ഇവയിലുൾപ്പെടുന്നു.

നേരത്തെ ഇത് 13 എയർപോർട്ടുകളിൽ ഒഴിവാക്കിയിരുന്നു. വർഷാവസാനത്തോടെ ഇതു സിഐഎസ്എഫിനു സുരക്ഷാ ചുമതലയുള്ള മൊത്തം 59 വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. എയർപോർട്ടുകളിൽ സുരക്ഷ സിസിടിവി ക്യാമറകളിലൂടെയും മറ്റും ശക്തമാക്കുമെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു.

shortlink

Post Your Comments


Back to top button