ഖമ്മം: ആശുപത്രിക്ക് പുറത്തെ ബെഞ്ചിൽ യുവതി പ്രസവിച്ചു താഴെവീണ് നവജാത ശിശുവിന് ദാരുണാന്ത്യം. തെലുങ്കാന ഖമ്മം ജില്ലയിലെ സർക്കാർ ആശുപത്രിയിലായിരുന്നു അതി ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിൽ കിടക്കയില്ലാതിരുന്നതിനെ തുടർന്ന് പുറത്തെ ബെഞ്ചിൽ പ്രസവിച്ച പല്ലേജൂദം സ്വദേശിനിയായ യുവതിയുടെ കുട്ടിയാണ് മരിച്ചത്.
പ്രസവേദനയെ തുടർന്ന് യുവതിയെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കിടക്ക ഇല്ല എന്ന് ചൂണ്ടി കാട്ടി വതിയെ പ്രവേശിപ്പിക്കാൻ നിർവാഹമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.ഇതോടെ ആശുപത്രി വരാന്തയിലേക്ക് യുവതിയും ഭർത്താവും മാറിനിന്നു. തുടർന്ന് വേദന കലശലായതോടെ യുവതി ആശുപത്രിയിലെ ബെഞ്ചിൽ പ്രസവിച്ചപ്പോയാണ് കുട്ടി ബെഞ്ചിൽനിന്നും താഴെ വീണ് മരിച്ചത്.
ഡോക്ടർമാരൊന്നും സഹായത്തിനെത്തിയില്ലെന്ന് ദമ്പതികൾ ആരോപിച്ചു. എന്നാൽ ആശുപത്രി അധികൃതർ ഈ ആരോപണം നിഷേധിച്ചു.
Post Your Comments