Latest NewsIndia

ആ​ശു​പ​ത്രിക്ക് പുറത്തെ ബെഞ്ചിൽ യു​വ​തി പ്ര​സ​വി​ച്ചു ; താ​ഴെ​വീ​ണ് നവജാത ശിശുവിന് ദാരുണാന്ത്യം

ഖ​മ്മം: ആ​ശു​പ​ത്രിക്ക് പുറത്തെ ബെഞ്ചിൽ യു​വ​തി പ്ര​സ​വി​ച്ചു താ​ഴെ​വീ​ണ് നവജാത ശിശുവിന് ദാരുണാന്ത്യം. തെ​ലു​ങ്കാ​ന ഖ​മ്മം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അതി ദാരുണമായ സം​ഭ​വം നടന്നത്. ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​യി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പു​റ​ത്തെ ബെ​ഞ്ചി​ൽ പ്ര​സ​വി​ച്ച പ​ല്ലേ​ജൂ​ദം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

പ്ര​സ​വേ​ദ​നയെ തുടർന്ന് യുവതിയെ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ കി​ട​ക്ക ഇല്ല എന്ന് ചൂണ്ടി കാട്ടി ​വ​തി​യെ പ്ര​വേ​ശി​പ്പി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.ഇ​തോ​ടെ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ലേ​ക്ക് യു​വ​തി​യും ഭ​ർ​ത്താ​വും മാ​റി​നി​ന്നു. തുടർന്ന് വേദന ക​ല​ശ​ലാ​യതോടെ യു​വ​തി ആ​ശു​പ​ത്രി​യി​ലെ ബെ​ഞ്ചി​ൽ പ്ര​സ​വിച്ചപ്പോയാണ് കു​ട്ടി ബെ​ഞ്ചി​ൽ​നി​ന്നും താഴെ വീണ് മരിച്ചത്.

ഡോ​ക്ട​ർ​മാ​രൊ​ന്നും സ​ഹാ​യ​ത്തി​നെ​ത്തി​യി​ല്ലെ​ന്ന് ദ​മ്പ​തി​ക​ൾ ആരോപിച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഈ ആരോപണം നി​ഷേ​ധി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button