Latest NewsKeralaNews

ഹാജരാകാന്‍ നാദിര്‍ഷാ നോട്ടീസ് ആവശ്യപ്പെട്ടു

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നോട്ടീസ് ആവശ്യപ്പെടുന്നു. ഇതോടെ നാദിര്‍ ഷാ ചോദ്യം ചെയ്യലിനു ഹാജരാകുമോ എന്ന കാര്യത്തില്‍ പോലീസിനു വ്യക്തതയില്ല. പോലീസ് നാദിര്‍ ഷായക്ക് നോട്ടീസ് നല്‍കാന്‍ തയാറായില്ല. നാദിര്‍ ഷാ ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധത്യയില്ലെന്നാണ് ലഭിക്കുന്ന വിവരം.

നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കേണ്ടെന്ന നിയമോപദേശമാണ് നാദിര്‍ ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണിത്. കോടതി ഹര്‍ജി പരിഗണിക്കുന്നതിനാല്‍ പുതിയ നോട്ടീസ് നാദിര്‍ ഷായ്ക്ക് നല്‍കേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘവും. കോടതിയില്‍ നിന്നുള്ള തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
അന്വേഷണ സംഘത്തിനു മുന്നില്‍ സ്വമേധയാ ഹാജരാകാന്‍ നാദിര്‍ ഷാ രാവിലെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. രാവിലെ നാദിര്‍ ഷാ എത്തുമെന്ന് പ്രതീക്ഷിച്ച് അന്വേഷണ ചുമതലതയുളള പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബില്‍ എത്തിയിരുന്നു. ആലുവ റൂറല്‍ എസ്.പി അടക്കമുള്ള സംഘവും സ്ഥലത്തെത്തിയെങ്കിലും പിന്നീട് മടങ്ങി.

നേരെത്ത ചോദ്യം ചെയ്യലിനു നാദിര്‍ ഷായെ പോലീസ് വിളിപ്പിച്ചിരുന്നു . അന്നു രോഗബാധതിനാണെന്നു പറഞ്ഞ് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാക്കുകയായിരുന്നു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button