
കോട്ടയം: അല്‍ഫോന്‍സ് കണ്ണന്താനത്തെ പരിഹസിച്ച് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി. കണ്ണന്താനം കേന്ദ്രമന്ത്രി പദവിയില്‍ എത്തിയതുകൊണ്ട് കേരളത്തില്‍ ബിജെപിക്ക് നേട്ടമൊന്നുമുണ്ടാകാന്‍ പോകുന്നില്ലെന്ന് മാണി പറഞ്ഞു.
മലയാളിയായ ഒരാള്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ പ്രാധിനിത്യം നല്‍കിയെന്ന് കരുതി കേരളം മുഴുവന്‍ പിടിച്ചടക്കാമെന്നത് ബിജെപിയുടെ മിഥ്യാധാരണ മാത്രമാണ്. കണ്ണന്താനത്തിന്റെ മന്ത്രി പദവികൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള ധാരണ മാറുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ ആര് പ്രതിപക്ഷ നേതാവാകണമെന്ന കാര്യത്തില്‍ താന്‍ അഭിപ്രായം പറയേണ്ടതില്ല. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മാര്‍ക്കിടേണ്ട കാര്യം തനിക്കില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. സാമ്പത്തിക രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചുവെന്നും നോട്ട് നിരോധനം കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments