KeralaLatest NewsNews

ഡോക്ടര്‍മാരുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റിയ ജീവനക്കാരിയെയും കാമുകനെയും പിടികൂടി

മലപ്പുറം: ഡോക്ടര്‍മാരുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റിയ ജീവനക്കാരിയെയും കാമുകനെയും പിടികൂടി. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ദമ്പതികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിലാണ് ഇവരെ പിടികൂടിയത്. എളങ്കൂര്‍ നെടുംപാടി വീട്ടില്‍ മിനി (27), തിരുവാലി പുന്നപ്പാല ഇളഞ്ചേരിക്കുന്ന് അരുണ്‍ (30) എന്നിവരെയാണു വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ മൂന്നിനാണ് വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ദമ്പതികളുടെ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ആശുപത്രിയിലെ ഇവരുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് ആഭരണങ്ങള്‍ മോഷണം പോയത്. കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ആശുപത്രിയിലെ മുറിയില്‍ ബാഗ് വെച്ച ശേഷം നേരെ രോഗികളെ പരിശോധിക്കാന്‍ പോയി.

പരിശോധനാ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രതികളെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button