മെല്‍ബണ്‍: ഗണപതി മാംസം കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം പുറത്തുവിട്ടതിനെതിരെ വ്യാപക പ്രതിഷേധം. ഓസ്ട്രേലിയയിലാണ് സംഭവം. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല.
ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പ്രക്ഷോഭം നടത്തിയത്. പരസ്യം ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി എന്നും പറയുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ ആ പരസ്യം നിരോധിക്കുകയും ചെയ്തു.
ക്രിസ്തു, ബുദ്ധന്, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാസം കഴിക്കുന്നതായാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. പരസ്യം പ്രക്ഷേപണം ചെയ്ത് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഇതിനെതിരെ രംഗത്തെത്തി.
Post Your Comments