ചെന്നൈ: നാളെ നടക്കാനിരിക്കുന്ന എ.ഐ.എ.ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരാനായ വെട്രിവേലിന് ഒരു ലക്ഷം രൂപ പിഴ കോടതി വിധിച്ചു. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് നടപടി. വെട്രിവേല്‍ ടി.ടി.വി ദിനകരന്‍ പക്ഷ എം.എല്‍.എയാണ്.
നാളെ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചിരുന്നത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലാണ്. പക്ഷേ ഈ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയെ അനുവദിക്കരുതെന്നായിരുന്നു വെട്രവേലിന്റെ വാദം. ഈ വാദമുന്നിയിച്ചാണ് വെട്രവേല്‍ ഹര്‍ജി നല്‍കിയിത്.
ഒരു എം.എല്‍.എയ്‌ക്കോ, എം.പിക്കോ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങണമെന്ന കോടതി വിധി നിലവിലുണ്ട്. ഒരു എം.എല്‍.എ എന്ന നിലയ്ക്ക് വെട്രിവേല്‍ ഈ വിധിപ്പകര്‍പ്പ് ഒരു തവണയെങ്കിലും വായിക്കണമായിരുന്നുവെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് സി.വി കാര്‍ത്തികേയന്‍ വ്യക്തമാക്കി. പളനിസ്വാമി സര്‍ക്കാരിനു എതിരെ പരസ്യ ഭീഷണിയുമായി ദിനകരന്‍ രംഗത്തു വന്നു. മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെ ഇറക്കാനും മടിക്കില്ലെന്നാണ് ദിനകരന്റെ നിലപാട്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ ചര്‍ച്ച നടക്കുകയാണ്. ഉപ മുഖ്യമന്ത്രി പനീര്‍ശല്‍വവും മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments