തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നുവെന്ന് ബിജെപി. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ കോളേജുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതിനെ വിമര്‍ശിച്ചാണ് ബിജെപി രംഗത്തെത്തിയത്.
ഇത് സ്വാമി വിവേകാനന്ദനോടുളള അവഹേളനമാണെന്നാണ് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറയുന്നത്. സംഭവത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറുപടി നല്‍കണമെന്ന് കൃഷ്ണദാസ് പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്ര ഫണ്ടും വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ജിഹാദി ഭീകരരെ തൃപ്തിപ്പെടുത്താനാണ് സര്‍ക്കാര്‍ കേന്ദ്ര നിര്‍ദേശം അവഗണിച്ചതെന്നാണ് ബിജെപി പറയുന്നത്. ജിഹാദി വോട്ടിനായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുകയാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. വിവേകാനന്ദന്‍ കാവി വസ്ത്രം ധരിച്ചതാണോ അവഗണനയ്ക്ക് കാരണമെന്നും ബിജെപി ചോദിക്കുന്നു.
Post Your Comments