ഗാസിപുർ: കാഷ്മീരിൽ സൈന്യത്തിനുനേർക്കുള്ള കല്ലേറ് ഏറെക്കുറെ അവസാനിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഇപ്പോൾ നേരിയ തോതിൽ മാത്രമാണ് കല്ലേറ് നടക്കുന്നത്. ഇതിനു കാരണമായത് ഭീകര പ്രവർത്തനങ്ങളെ അടിച്ചമർത്താൻ സെെന്യത്തിനു സാധിച്ചതു കൊണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാസിപൂരിൽ അബ്ദുൾ ഹാമിദ് രക്തസാക്ഷിത്വദിന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു കരസേനാ മേധാവി.
ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ചു നോക്കിയാൽ ഇപ്പോഴത്തെ അവസ്ഥ വളരെ അധികം മെച്ചപ്പെട്ടിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്കുകൊണ്ട് ജനങ്ങളുടെ ജീവിതത്തിനുണ്ടാകുന്ന തടസങ്ങൾ മാറിയെന്ന് കാഷ്മീരിലെ ജനങ്ങൾ പോലും സമ്മതിക്കുമെന്ന് റാവത്ത് അഭിപ്രായപ്പെട്ടു. ഭീകരർക്കെതിരായ നീക്കങ്ങൾ ഭാവിയിലും ശക്തമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാഷ്മീരിൽ കല്ലേറ് അവസാനിച്ചു. കാരണം അവരുടെ പ്രവർത്തനങ്ങളെ വിജയകരമായി പ്രതിരോധിക്കാൻ സൈന്യത്തിനു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments