Latest NewsNewsInternational

രാത്രി രണ്ട് മണിയ്ക്ക് പ്രേതത്തെ കണ്ടതായി സാക്ഷ്യപ്പെടുത്തി യുവാവിന്റെ വെളിപ്പെടുത്തല്‍ ആരെയും ഞെട്ടിക്കുന്നത്

 

ലണ്ടന്‍: രാത്രി രണ്ട് മണിക്ക് പ്രേതസമാനയായ ഒരു സ്ത്രീയെ കണ്ടതായി യുവാവ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. വെറുതെ വാചകമടിക്കുകയല്ലാതെ ഈ ഭയപ്പെടുത്തുന്ന രൂപത്തിന്റെ വീഡിയോയും യുവാവ് പകര്‍ത്തി പങ്ക് വച്ചിട്ടുണ്ട്. താനും സഹോദരിയും ഒരു കുടുംബപരിപാടിയില്‍ പങ്കെടുത്ത് സൈക്കിളില്‍ മടങ്ങവെ കേംബ്രിഡ്ജിലെ പാര്‍ക്കില്‍ ഈ രൂപം ഇരിക്കുന്നത് കണ്ടുവെന്നാണ് യുവാവ് സാക്ഷ്യപ്പെടുത്തുന്നത്. ഈ സ്ത്രീരൂപം യഥാര്‍ത്ഥ സ്ത്രീയാണോ..? അതോ പ്രേതമാണോ..? എന്ന ചോദ്യങ്ങള്‍ ശക്തമാവുകയാണ്. എന്തായാലും പ്രേതത്തേക്കാള്‍ ഭയങ്കരമായ കാഴ്ചയുടെ വീഡിയോ ആണ് യുവാവ് പകര്‍ത്തിയിരിക്കുന്നത്.

പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്ന പ്രേതരൂപം ” മമ്മീ..മമ്മീ…ഹെല്‍പ്..ഹെല്‍പ്…”എന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തുന്നു. ഇത് കണ്ട് ഭയന്ന് തങ്ങള്‍ ആദ്യം വേഗം സൈക്കിള്‍ ഓടിച്ച് ഇവിടെ നിന്നും പോകാന്‍ തീരുമാനിക്കുയായിരുന്നുവെന്ന് യുവാവ് പറയുന്നു. എന്നാല്‍ പിന്നീട് തിരിച്ച് വന്ന് ഈ അപൂര്‍വ രൂപത്തിന്റെ ഏതാനും ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. താന്‍ ഈ രൂപത്തിന്റെ കഥ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നുറപ്പായിരുന്നുവെന്നും അതിനാലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നതെന്നും യുവാവ് വിശദീകരിക്കുന്നു.

തന്റെ ക്യാമറയുടെ ലൈറ്റ് ഓണ്‍ ചെയ്തിട്ടും താന്‍ ഫോട്ടോ എടുക്കുന്ന വിവരം ഈ രൂപം അറിഞ്ഞിരുന്നില്ലെന്നും യുവാവ് വെളിപ്പെടുത്തുന്നു. ആ രൂപം തന്നെ കണ്ട് തന്റെ നേരെ വന്നാല്‍ ഓടി രക്ഷപ്പെടാനായിരുന്നു യുവാവിന്റെ പദ്ധതി. ഇതൊരു യഥാര്‍ത്ഥ ഹൊറര്‍ സിനിമ പോലുള്ള അനുഭവമായിരുന്നുവെന്നാണ് യുവാവിന്റെ പക്ഷം. ഇവരെ ചിലപ്പോള്‍ കേംബ്രിഡ്ജുകാര്‍ ഇതിന് മുമ്പ് കണ്ടിരിക്കാമെന്നും ഇവരെ സഹായിക്കാന്‍ കൂടുതലെന്തെങ്കിലും ആളുകള്‍ ചെയ്യേണ്ടിയിരിക്കുന്നുവെന്നും യുവാവ് അഭിപ്രായപ്പെടുന്നു.

shortlink

Post Your Comments


Back to top button