Latest NewsAutomobile

പഴയ കാർ നല്ല വിലയ്ക്ക് വിൽക്കണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങളുടെ പഴയ കാർ നല്ല വിലയ്ക്ക് വിൽക്കാൻ ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ പാലിക്കുക

1 . മെയിന്റെനൻസ് ; കൃത്യമായ ഇടവേളകളിൽ മെയിന്റെനൻസ് നടത്തിയാൽ വാഹനത്തിന്റെ പുതുമ എന്നും നില നിർത്താം. അംഗീകൃത വർക്‌ഷോപ്പിൽ മാത്രം സർവീസ് ചെയ്യുക. ഗുണനിലവാരം കുറഞ്ഞ ഡ്യുപ്ളിക്കേറ്റ് ഘടകങ്ങൾ കഴിവതും ഒഴിവാക്കി അംഗീകൃത ഏജൻസികൾ വിൽക്കുന്ന ഒറിജിനൽ ഘടകങ്ങൾ മാത്രം ഉപയോഗിക്കുക.

2 മൈലേജ് ; മികച്ച ഡ്രൈവിംഗ് നിങ്ങളുടെ വാഹനത്തിന് മികച്ച മൈലേജ് നൽകുന്നു. അതോടൊപ്പം മികച്ച മൈലേജ് കാത്തുസൂക്ഷിക്കാന്‍ വാഹനത്തെ നല്ലരീതിയില്‍ സൂക്ഷിക്കുക.

3. നിറം ; പച്ച, നീല, മഞ്ഞ തുടങ്ങിയ കടുംനിറങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യതയില്ലാത്തതിനാൽ സെക്കൻഡ് ഹാൻ‍ഡ് വിപണിയിൽ അത്തരത്തിലുള്ള നിറങ്ങൾ വാഹനത്തിന്റെ ഡിമാൻഡ് കുറയ്ക്കും

4. വാഹനത്തിന്റെ വൃത്തി ; വാഹനത്തിന്റെ വൃത്തി ഒരു പ്രധാന ഘടകമാണ്. കൂടുതൽ ചെളിപിടിച്ചിരിക്കുന്നത് വാഹനത്തിന്റെ പെയിന്റിനു കേടുപാടുകൾ ഉണ്ടാക്കും.  ഇന്റീരിയർ എപ്പോഴും വൃത്തിയായി സുക്ഷിച്ചാൽ കാറിന്റെ പുതുമ നിലനിർത്താം. ഇലക്ട്രിക്കൽ പാർട്സുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

5. എക്സ്റ്റെന്റഡ് വാറന്റി ; വിൽക്കുന്ന സമയത്ത് എക്സ്റ്റെന്റഡ് വാറന്റി കാലാവധി ബാക്കിയുണ്ടെങ്കിൽ അതു കാണിച്ചും കൂടുതൽ തുക ആവശ്യപ്പെടാം.

6. സർവീസ് ബില്ലുകൾ ; സർവീസ് കോസ്റ്റ് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവർക്ക് പ്രധാനമായി അലട്ടുന്ന ഒരു പ്രശ്‌നമാണ്. അതിനാൽ ബില്ലുകൾ സൂക്ഷിച്ചാൽ സർവീസ് കോസ്റ്റ് കുറവാണെന്ന് തെളിയിക്കാൻ സാധിക്കും.

7. മോഡിഫിക്കേഷനുകൾ ; കഴിവതും ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾ വാഹനത്തില്‍ ഒഴിവാക്കുക. വാഹന ഉടമയുടെ ഇഷ്ടപ്രകാരമായിരിക്കും സസ്പെൻഷനിലും നിറത്തിലും മാറ്റം വരുത്തുന്നത്. എന്നാൽ അതു വാഹനം വാങ്ങാൻ വരുന്നവർക്ക് ഇഷ്ടപെടണമെന്നില്ല. എൻജിൻ മോഡിഫിക്കേഷനുകൾ വഴി വാഹനത്തിന്റെ പെർഫോമൻസിന് മാറ്റം വരുത്തുന്നത് വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. വാഹനത്തിന്റെ സ്റ്റോക്ക് ടയറുകൾ മാറ്റി അലോയ് വീലുകള്‍ ഇടുന്നതും ഒഴിവാക്കുക.

 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button