മാഡ്രിഡ്: സ്പാനിഷ് ലീഗ് റയൽ മാഡ്രിഡിന് സമനില. റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മാഡ്രിഡും ലവാന്തയും ഓരോ ഗോൾ നേടിയാണ് സമനിലയിൽ എത്തിയത്. റയലിന്റെ വിജയപ്രതീക്ഷ ലവാന്ത ആദ്യ ലീഡിലൂടെ തട്ടി തെറിപ്പിക്കുകയായിരുന്നു. 12 ാം മിനിറ്റിൽ ലോപസ് അൽവാരസിലൂടെ ലവാന്ത മുന്നിലെത്തി. എന്നാൽ 36 മിനിറ്റിൽ ലൂക്കാസ് വാസ്ഗസിലൂടെ റയൽ സമനിലപിടിച്ചു. രണ്ടാം പകുതിയിൽ റയൽ മത്സരം ശക്തമാക്കിയെങ്കിലും ലവാന്തയത് ശക്തമായി പ്രതിരോധിച്ചു. 89 ാം മിനിറ്റിൽ മാർസലോ ചുവപ്പ് കാർഡ് ലഭിച്ച് പുറത്തുപോയതും റയലിന് തിരിച്ചടിയായി.
Post Your Comments