Latest NewsNewsIndia

രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി

ഹൈദരാബാദ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പില്‍ സുരേഷ് സിങ്ങിനെതിരെയാണ് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തു വന്നത്. കുട്ടിയുടെ അമ്മ സ്‌ക്കൂളിലെ അധ്യാപികയാണ്. വിദ്യാര്‍ഥിയുടെ പുറത്ത് അടിയേറ്റതിന്റെ പാടുകളുണ്ട്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിന്‍സിപ്പലിനെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രിന്‍സിപ്പലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന നിലപാടുമായി ബാലാവകാശ സമിതി രംഗത്ത് വന്നിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ബോര്‍ഡിലെഴുതിയ വാക്കുകള്‍ കുട്ടിക്ക് വായിക്കാന്‍ സാധിച്ചില്ലെന്നും ഇതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പുറത്ത് അടിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button