തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ പൊതുസമൂഹത്തിന് അറിയാമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഗൗരി ലങ്കേഷിനെ കൊന്നവര്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ അത് ആഘോഷിക്കുകയാണ്. കൊലപാതകത്തിനെതിരെ ശബ്ദുയര്‍ത്തിയവരെ അവര്‍ ഭീഷണിപ്പെടുത്തുകയും അസഭ്യംപറഞ്ഞ് പൊതുസമൂഹത്തിനുമുന്നില്‍ അപമാനിക്കുകയും ചെയ്യുന്നു.
സംഘപരിവാറിന്റെ തെറ്റുകള്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ വെടിയുണ്ടകൊണ്ടാണ് നേരിടുന്നത്. രാഷ്ട്രപതിയായും ഉപരാഷ്ട്രപതിയായും തീവ്ര ആര്‍.എസ്.എസുകാരെ തിരുകികയറ്റിയത് ഇതിനു തെളിവാണ്. രാജ്യത്തെ അന്വേഷണ ഏജന്‍സികളെയെല്ലാം തങ്ങളുടെ കാല്‍കീഴിലാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മേഖലയിലും തങ്ങളുടെ ആധിപത്യം ഉറപ്പാക്കാക്കുകയെന്നതാണ് ആര്‍.എസ്.എസ്. ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ രംഗംപോലും കാവി വത്കരണത്തിന് വിധേയമാകുന്നു. പാഠപുസ്തകങ്ങളിലൂടെ കുട്ടികളുടെ മനസില്‍ വര്‍ഗീയത കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Post Your Comments