നമ്മുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവമാണ് ഉരുളകിഴങ്ങ് പക്ഷെ ഭക്ഷണത്തിനായി ഉരുളകിഴങ്ങ് തിരഞ്ഞെടുക്കുമ്പോൾ അല്പം ശ്രദ്ധ വേണം. സാധാരണ നമ്മൾ കാണാറുള്ള ഒന്നാണ് പച്ച നിറമുള്ള ഉരുളകിഴങ്ങ് ഇനി ആഹാരം പാകം ചെയ്യുമ്പോൾ ഇത്തരം ഉരുളകിഴങ്ങ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
വെളിച്ചവും ഇളം ചൂടുള്ളതുമായ ഒരു സ്ഥലം കിട്ടിയാല്‍ തനിക്ക് പുതിയ മുളയിടാനുള്ള ഇടമായി കരുതും സാധാരണ കിഴങ്ങുവര്‍ഗങ്ങള്‍. അത്തരത്തില്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ലഭിച്ചാല്‍ ഉടന്‍തന്നെ കിഴങ്ങിനുള്ളിലെ ക്ലോറോഫിലിന്റെ അംശം കൂടിത്തുടങ്ങും. ആദ്യം തൊലിയിലേക്കും പതുക്കെ കിഴങ്ങിലേക്കും പച്ചനിറം വ്യാപിക്കുകയും ചെയ്യും.കിഴങ്ങിനുള്ളില്‍ ക്ലോറോഫില്‍ കൂട്ടുന്നത് മനുഷ്യന് ഹാനികരമല്ല. എന്നാല്‍ ക്ലോറോഫില്‍ കൂടുക എന്നതിന് മറ്റൊരു അര്‍ത്ഥം കൂടിയുണ്ട്. ഗ്ലൈക്കോ ആല്‍ക്കലോയ്ഡ് ആയ സോളനീന്‍ അളവില്‍ കൂടിയിട്ടുണ്ട് എന്നതിന്റെ സൂചന കൂടിയാണിത്.
കിഴങ്ങുവര്‍ഗത്തിലുള്ള ചെടികളെ കാലികളില്‍ നിന്നും കീടങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ഒരു വസ്തു കൂടിയാണ് സോളനീന്‍. ഇത് ന്യൂറോ ടോക്‌സിന്‍ ആണ് (നാഡീവ്യൂഹത്തിനെ ബാധിക്കുന്ന വിഷം). ഇത് കൂടിയ അളവില്‍ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാം. പ്രായപൂര്‍ത്തിയായ ഒരാളെ മരണത്തിലേക്ക് നയിക്കാന്‍ 450 ഗ്രാം വലിപ്പമുള്ള പച്ചനിറംമാറ്റം സംഭവിച്ച ഉരുളക്കിഴങ്ങിന് കഴിയും. എന്നാല്‍ കുട്ടികള്‍ക്ക് അത്രയും ആവശ്യമില്ലാത്തതുകൊണ്ട് മരണം പെട്ടെന്നുതന്നെ സംഭവിക്കാം. പാചകം ചെയ്താലും സോളനീന്‍ നശിക്കുകയില്ല. അതുകൊണ്ട് കിഴങ്ങു വര്‍ഗങ്ങള്‍ പ്രധാനമായും വെളിച്ചം കുറഞ്ഞ തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.
Post Your Comments