MollywoodCinemaNewsIndiaMovie SongsEntertainment

റഹ്‌മാനോട് ഇന്ത്യ വിടാൻ സന്തോഷ് പണ്ഡിറ്റ്

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ വിമർശിച്ചു രംഗത്തെത്തിയ എ ആർ റഹ്മാന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ്.ഇതെന്റെ ഇന്ത്യ അല്ല എന്ന റഹ്‌മാന്റെ വാക്കുകളെയാണ് പണ്ഡിറ്റ് ചോദ്യം ചെയ്തത്.മാധ്യമ പ്രവർത്തകയ്ക്കുണ്ടായ വിപത്തിൽ താനും അപലപിക്കുന്നുവെന്നും എന്നാൽ റഹ്‌മാനെപ്പോലൊരാൾ ഇതെന്റെ ഇന്ത്യ അല്ല എന്ന് അഭിപ്രായപ്പെട്ടതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് മുൻപ് നടന്ന സമാനമായ സംഭവങ്ങൾ ശ്രദ്ധിച്ചിരുന്നില്ലേയെന്നും കർഷകരുടെ ആത്മഹത്യ,ഡൽഹിയിലെ നിർഭയയിൽ തുടങ്ങി ഇന്നും നടക്കുന്ന പീഡനങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, കോയമ്പത്തൂർ സ്ഫോടനം , മുംബൈ ഭീകരാക്രമണം, സുനാമി, കാശ്മീരിൽ ആയിരക്കണക്കിന് ജവാന്മാർ കൊല്ലപ്പെടുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾക്കൊന്നും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പണ്ഡിറ്റ് ചോദ്യം ചെയ്യുന്നു .

1947 ൽ സ്വാതന്ത്ര്യം ലഭിച്ചിട്ടും വ്യത്യസ്തമായ ജാതി-മത-സംസ്‍കാരങ്ങൾ ഉള്ളതിനാലാണ് ഇന്ത്യ ഇപ്പോഴും 100 ശതമാനം ശരിയാകാത്തതെന്നും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഇതെല്ലം ശരിയാകുമെന്നും ഇത് താങ്കളുടെ ഇന്ത്യ അല്ലെന്നു തോന്നുന്നുവെങ്കിൽ താങ്കൾ താങ്കളുടെ സ്വപ്നത്തിലെ രാജ്യം തേടി പോകാനും പണ്ഡിറ്റ് റഹ്‌മാനോട് പറയുന്നു.താങ്കൾക്കുള്ളതെല്ലാം ഈ രാജ്യത്ത് സ്വന്തം കഴിവുപയോഗിച്ച ഉണ്ടാക്കിയിട്ടുള്ളതാണെന്നും ഇനിയും ഉണ്ടാക്കണമെന്നുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതിയെന്നും അല്ലെങ്കിൽ താങ്കൾക്ക് ഇന്ത്യ വിട്ടു പോകാമെന്നും പറയുന്ന പണ്ഡിറ്റ് റഹ്‌മാൻ ഈ രാജ്യത്തിന് ആവശ്യമാണെകിലും അതൊരു അത്യാവശ്യമല്ലെന്നും വേറെയും കഴിവുക സംഗീത സംവിധായകർ ഈ രാജ്യത്തുണ്ടെന്നും ചൂണ്ടിക്കാണിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button