കൊച്ചി: എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല രംഗത്ത്. നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളൂ എന്നാണ് ഭീഷണി. പറവൂരില്‍ നടന്ന പൊതുയോഗത്തിലാണ് ശശികല വിദ്വേഷപ്രസംഗം നടത്തിയത്.
ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോടു പറയാനുള്ളത്, മക്കളെ ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയഹോമം നടത്തിക്കൊള്ളിന്.അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരും. എപ്പഴാ എന്താ വരിക എന്നു പറയാന്‍ ഒരു പിടിത്തോം ഉണ്ടാകില്ല- ശശികല പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനെ കരുതിയിരിക്കണം എന്നാണ് പ്രസംഗത്തില്‍ ഉദ്ദേശിച്ചതെന്നു ശശികല മാധ്യമങ്ങളോടു പ്രതികരിച്ചു.
ഈ പ്രസംഗത്തിന്റെ വീഡിയോ ഓഡിയോ പതിപ്പുകള്‍ ലഭ്യമായിട്ടുണ്ടെന്നും ഇതു
പരിശോധിച്ചുവരികയാണെന്നും പറവൂര്‍ പോലീസ് പറഞ്ഞു. ഇതിനു മുന്‍പും ശശികല വിദ്വേഷപ്രസംഗങ്ങള്‍ നടത്തി കുരുക്കില്‍ അകപ്പെട്ടിട്ടുണ്ട്.
Post Your Comments