ന്യൂഡല്‍ഹി: മെഗാ നിയമനത്തിനുള്ള ഒരുക്കവുമായി രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയർ സര്‍വീസ് കമ്പനി രംഗത്തു വരുന്നു. 6,000 എന്‍ജിനീയര്‍മാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്രയും പേരെ നിയമിക്കാണ് പദ്ധതി.
ഇന്‍ഫോസിസ് കമ്പനിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിവുള്ള യുവാക്കളെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോസിസ് താത്ക്കാലിക സിഇഒ.യും എം.ഡി.യുമായ യു.ബി. പ്രവീണ്‍ റാവു അറിയിച്ചു. രാജ്യത്ത് ഓരോ വര്‍ഷവും 10 ലക്ഷം പേരാണ് ബിരുദം നേടുന്നത്. പക്ഷേ 20 – 30 ശതമാനക്കാര്‍ മാത്രമാണ് ജോലി ചെയാനായി പ്രാപ്തിയുള്ളത്. ഈ ആളുകളെയാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നതെന്നും പ്രവീണ്‍ റാവു വ്യക്തമാക്കി.
Post Your Comments