കോഴിക്കോട് : ബംഗളൂരുവിലേക്ക് 27 മുതല്‍ കെഎസ്‌ആര്‍ടിസി 34 സര്‍വീസുകള്‍. മഹാനവമി, വിജയദശമി, മുഹറം, ഗാന്ധിജയന്തി എന്നീ അവധിയോടനുബന്ധിച്ചാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 18 സര്‍വീസുകളും തിരിച്ച് 16 സര്‍വീസുകളുമാണുള്ളത്.
12 സൂപ്പര്‍ ഡീലക്സും നാല് സൂപ്പര്‍ എക്സ്പ്രസും ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്സുമാണ് ഓടുക. യാത്രക്കാരുടെ തിരക്ക് എത്രമാത്രമുണ്ടെന്ന് നോക്കി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും ആലോചനയുണ്ട്. ഓണം-ബക്രീദ് തിരക്ക് പ്രമാണിച്ച് ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കെഎസ്‌ആര്‍ടിസി ദിവസം 19 അധിക സര്‍വീസുകളാണ് നേരത്തെ തയ്യാറാക്കിയത്.
പിന്നീട് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ബംഗളൂരുവില്‍നിന്ന് വൈകിട്ട് 6.15നും 12നും ഇടയിലായാണ് ബസ്സുകള്‍ പുറപ്പെടുക. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, പയ്യന്നൂര്‍, സുല്‍ത്താന്‍ ബത്തേരി, കോട്ടയം, തലശേരി എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്.
വൈകിട്ട് 5.30നും 10.15നുമിടയിലായാണ് കേരളത്തില്‍നിന്നും സര്‍വീസുള്ളത്. കോഴിക്കോടുനിന്നും ആറും തൃശ്ശൂര്‍, എറണാകുളം, പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍നിന്നും രണ്ടും തലശേരി, കോട്ടയം എന്നിവിടങ്ങളില്‍നിന്നും ഓരോന്ന് വീതവുമായാണ് സര്‍വീസ് ക്രമീകരിച്ചത്. ഈ സര്‍വീസുകള്‍ക്കെല്ലാം ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൌകര്യം ലഭ്യമാണ്.
Post Your Comments