KeralaLatest NewsNews

ചെയ്ത പാപങ്ങള്‍ ഇനി രഹസ്യമായി തന്നെ നിലനില്‍ക്കും; വ്യത്യസ്തമായ കുമ്പസാരക്കൂടൊരുക്കുകയാണ് ഈ പള്ളി

അതിരമ്പുഴ: ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ ഇനി സീക്രട്ട് ആയി തന്നെ നിലനില്‍ക്കും. ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് കോട്ടയം ജില്ലയിലെ അതിരമ്പുഴയിലെ പള്ളിയാണ്.

ചങ്ങനാശേരി അതിരൂപതയിലെ വലിയ ഇടവകകളില്‍ ഒന്നാണ് ഈ പള്ളി. യൂറോപ്യന്‍ ശൈലിയില്‍ സൗണ്ട് പ്രൂഫ് കുംപസാരക്കൂടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്നലെ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സൗണ്ട് പ്രൂഫ് കുമ്ബസാരക്കൂട് ആശീര്‍വദിച്ചു. രണ്ടു മീറ്ററിലേറെ ഉയരവും, രണ്ടു മീറ്റര്‍ വീതിയിലുമാണ് സൗണ്ട് പ്രൂഫ് കുമ്ബസാരക്കൂട് സജ്ജീകരിച്ചിരിക്കുന്നത്.

ഇതേ രീതിയിലുള്ള മൂന്ന് കുമ്ബസാരക്കൂടുകളാണ് പള്ളിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇരുന്ന് കുമ്ബസാരിക്കാനും പള്ളിയില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സാധാരണ രീതിയില്‍ കുമ്ബസാരക്കൂടുകളില്‍ വൈദികനോട് പാപം ഏറ്റു പറയുമ്ബോള്‍ പിറകില്‍ ക്യൂ നില്‍ക്കുന്നവര്‍ കേള്‍ക്കുമോ എന്ന ആധി വിശ്വാസികള്‍ക്ക് ഉണ്ടാവാറുണ്ട്. ഇതിനു വലിയൊരു പരിഹാരമാണ് ഈ പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button