
ബംഗ്ലാദേശ്: കയ്യില്‍ ചെറിയൊരു മുഴയുമായാണ് ഷാക്കിബ എന്ന രണ്ട് വയസ്സുകാരി ജനിച്ചത്. കൃത്യ സമയത്ത് തന്നെ മുഴ ചികിത്സിച്ചു മാറ്റാത്തത് ഇന്ന് ഈ കുരുന്നിന്റെ ജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. കയ്യില്‍ വളരുന്ന മൂന്ന് കിലോ ഭാരമുള്ള മുഴ കാരണം ഷാക്കിബയ്ക്ക് കളിക്കാനോ നടക്കാനോ സാധിക്കില്ല. മറ്റ് കുട്ടികളോടൊപ്പം കളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മുഴയുടെ ഭാരം കാരണം കുഞ്ഞിന് എഴുന്നേറ്റ് നില്‍ക്കാന്‍ തന്നെ പ്രയാസമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഉടന്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനു തന്നെ മുഴ അപകടമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ തുക വഹിക്കാന്‍ ഷാക്കിബയുടെ അച്ഛന് വരുമാനമില്ല. കൈകളില്‍ നിന്ന് നെഞ്ചിലേക്ക് മുഴ വളര്‍ന്നത് ഈ രണ്ട് വയസ്സുകാരിയുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. കുഞ്ഞിന്റെ ചികിത്സയ്ക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഷാക്കിബയുടെ കുടുംബം.
Post Your Comments