CinemaMovie SongsEntertainmentKollywood

അവളുടെ ശബ്ദം ഇനി അവരുടെ ശബ്ദങ്ങളായി ഉച്ചത്തിൽ മുഴങ്ങും :പ്രകാശ് രാജ്

നടൻ പ്രകാശ് രാജിന്റെ അടുത്ത സുഹൃത്തായിരുന്നു കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് .റിപ്പബ്ലിക്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗൗരിയെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം .പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.

ഗൗരിയുടെയും കല്ബുര്ഗിയുടെയുമൊക്കെ കൊലപാതകങ്ങൾ അസാധാരണങ്ങളാണെന്നും ശബ്‌ദിക്കുന്നവരെയെല്ലാം നിശബ്ദമാക്കാൻ ആരൊക്കെയോ തീരുമാനിച്ചതിന്റെ ഫലമാണ് ഇത്തരം കൊലപാതകങ്ങളെന്നും പറഞ്ഞ പ്രകാശ് രാജ് ,എന്നാൽ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ഉച്ചത്തിൽ ഉയർന്നുകേൾക്കുന്ന ശബ്ദങ്ങളായി അവ മാറുകയേ ഉള്ളുവെന്നും അഭിപ്രായപ്പെട്ടു.മുൻപത്തെ സമാന കൊലപാതകങ്ങളെപ്പോലെ ഗൗരിയുടെ കൊലപാതകവും തീർപ്പു കൽപ്പിക്കാതെ പോകുമോയെന്ന് ഭയപ്പെടുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഭരണഘടനയെ ആണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

കൊല്ലപ്പെട്ട ഗൗരി ലങ്കേഷുമായി നീണ്ട 35 വർഷത്തെ സൗഹൃദമാണുണ്ടായിരുന്നതെന്നും പല ഭീക്ഷണികളും വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നുവെങ്കിലും അവളോട് ഇത്രയും വെറുപ്പുള്ളവർ ഉണ്ടായിരുന്നെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവളുടെ അച്ഛനെപ്പോലെ തന്നെ അവളും നേരിനൊപ്പം നിൽക്കാനാണ് ആഗ്രഹിച്ചതെന്നും അവളെക്കുറിച്ച്‌ ഓർക്കുമ്പോൾ അഭിമാനമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.അവളുടെ ശബ്ദത്തെ ഇല്ലാതാക്കാൻ അവളെ ഇല്ലാതാക്കിയവർക്ക് ഇതിലും ഉച്ചത്തിൽ ഇനി ഉയർന്നുവരാൻ പോകുന്ന ശബ്ദങ്ങളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button