മ്യാന്മര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂചിയുടെ നോബല്‍ സമ്മാനം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഒപ്പുശേഖരണം. ദി ചെയ്ഞ്ച് ഡോട്ട് ഒആര്‍ജി എന്ന വെബ്സൈറ്റ് വഴിയാണ് ഒപ്പുശേഖരണം. ഇതുവരെ 3,65,000ത്തോളം പേരാണ് ഈ ആവശ്യത്തെ അനുകൂലിച്ച് വോട്ട് ചെയ്തിട്ടുള്ളത്. അതേസമയം പുരസ്കാരം തിരിച്ചെടുക്കില്ലെന്ന് നോബല്‍ കമ്മറ്റി വ്യക്തമാക്കി.
റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള മ്യാന്മാര് സര്‍ക്കാരിന്റെ നടപടിയില്‍ ആങ് സാന്‍ സൂചി മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.
സ്വന്തം രാജ്യത്തു നടക്കുന്ന അതിക്രമങ്ങളെ തടയാന്‍ സൂചി ഒന്നും ചെയ്യുന്നില്ലെന്ന് വെബ്സൈറ്റിലെ പരാതിയില്‍ പറയുന്നു. റോഹിംഗ്യന്‍ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണെന്നും ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഒരു പ്രശ്നം 18 മാസം കൊണ്ടു മാത്രം പരിഹരിക്കാന്‍ സാധിക്കില്ലെന്നുമാണ് സൂചിയുടെ നിലപാട്. 1991ലാണ് ആങ് സാന്‍ സൂചിക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം സമ്മാനിക്കുന്നത്.
Post Your Comments