മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പിജിജിയാപാനിലുണ്ടായ ഭൂകമ്പത്തില്‍ ആറു മരണം. മരിച്ചവരില്‍ രണ്ടു പേര്‍ കുട്ടികളാണ്. കുട്ടികള്‍ ഉള്‍പ്പെട നാലു പേരുടെ മരണം പിജിജിയാപാനിലാണ് നടന്നത്. ടബാസ്‌കോയിലാണ് മറ്റു രണ്ടു പേര്‍ മരിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇവിടെ സൂനാമിയും ഉണ്ടായി. മെക്‌സിക്കോ തീരത്ത് 2.3 അടി ഉയരത്തിലാണ് സൂനാമി ഉണ്ടായത്. ജിയോളജിക്കല്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
സംഭവത്തില്‍ തെക്കന്‍ മെക്‌സിക്കോയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
പിജിജിയില്‍നിന്നു 100 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്നു മെക്‌സിക്കോയിലും ഗ്വാട്ടിമാലയിലും അധികൃതര്‍ സൂനാമി മുന്നറിയിപ്പു നല്‍കി.
Post Your Comments